IndiaNEWS

പോത്തുമായി കൂട്ടിയിടിച്ച് ഊട്ടി മൗണ്ടൻ ട്രെയിൻ  പാളം തെറ്റി 

ട്ടിക്ക് സമീപം തീവണ്ടി പാളം തെറ്റി. പോത്തുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന നീലഗിരി മൗണ്ടൻ ട്രെയിൻ പാളത്തിലുണ്ടായിരുന്ന  പോത്തുമായി കൂട്ടിയിടിക്കുകയായിരുന്നു.

Signature-ad

അപകടത്തില്‍ ആളപായമോ ഗുരുതര പരിക്കുകളോ ഇല്ല. അപകട സമയം 200-ലധികം പേർ ട്രെയിനിലുണ്ടായിരുന്നു.ട്രെയിൻ പാളം തെറ്റിയതോടെ യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടു.ട്രെയിൻ കോച്ചുകള്‍ പാളം തെറ്റിയ സ്ഥലത്ത് റെയില്‍വേ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.

അതേസമയം പോത്ത് നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

Back to top button
error: