സൻഅ: യുഎസിൻ്റെയും യുകെയുടെയും യുദ്ധവിമാനങ്ങള്‍ യെമനിലെ 18 ഹൂതി സൈറ്റുകളില്‍ ആക്രമണം നടത്തിയതായി പെൻ്റഗണ്‍.
ഹൂതികളുടെ സംഭരണ കേന്ദ്രങ്ങള്‍, ഡ്രോണുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, ഹെലികോപ്റ്റർ എന്നിവയ്ക്കെതിരെയാണ് ശനിയാഴ്ചത്തെ ആക്രമണമെന്ന് യുഎസ് പറയുന്നു.
തലസ്ഥാനമായ സൻഅ ഉള്‍പ്പെടെ യെമനിലെ വലിയൊരു ഭാഗത്തെ നിയന്ത്രിക്കുന്ന ഹൂതികള്‍ ഇസ്രായേല്‍-ഗാസ യുദ്ധത്തിനു ശേഷം പ്രധാനപ്പെട്ട ചെങ്കടല്‍ വ്യാപാര പാതയില്‍ കപ്പല്‍ ഗതാഗതത്തിന് നേരെ ഇറാൻ പിന്തുണയോടെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം യെമനിലെ കടലോര നഗരമായ ഹുദൈദയിലെ ഇവരുടെ താവളം യുഎസ് നാമാവശേഷമാക്കിയിരുന്നു.