തിരുവനന്തപുരം: അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സ്കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാൻ(3) ആണ് മരിച്ചത്.
അന്തിയൂർക്കോണത്തുനിന്ന് മലയിൻകീഴ് ഭാഗത്തേയ്ക്കു വന്ന സ്കൂട്ടറിനെ, അതേ ദിശയിലെത്തിയ കാർ മറികടക്കുന്നതിനിടയില്‍ തട്ടിയപ്പോഴാണ് അപകടമുണ്ടായത്.
അന്തിയൂർക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തൻവീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകൻ ആസ്നവ്(5), ഇളയ മകൻ അസ്നാൻ(3) എന്നിവരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.15-ഓടെ മലയിൻകീഴ് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.
സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിലെ എല്ലാവർക്കും പരിക്കേറ്റിരുന്നു. കുട്ടികളായ ആസ്നവിനെും അസ്നാനെയും എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും അസ്നാന്റെ ജീവൻ രക്ഷിയ്ക്കാനായില്ല