പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു നിതിന്‍. മെബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതോടെ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് നിതിനെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും സമാന സംഭവം നടന്നിരുന്നു.നേമം പുന്നമംഗലം ഭാസ്കരാലയത്തില്‍ രാഹുല്‍ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റില്‍ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിച്ചുകൊണ്ട് മുറ്റത്തുകൂടി നടക്കുന്നതിനിടയിൽ കിണറ്റില്‍ വീഴുകയായിരൂന്നു. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.