കൊണ്ടോട്ടി: നഗരമധ്യത്തില്‍ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.
പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങള്‍സ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിയുകയായിരുന്നു.
ഞായറാഴ്ചയായതിനാലും സമീപത്ത് മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാലും വൻദുരന്തമാണ് ഒഴിവായത്.