KeralaNEWS

‘കെ-റൈസ്‌’ ഉടനെത്തും

തിരുവനന്തപുരം: മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ട്രേഡ്‌ മാർക്ക്‌ വച്ച്‌ സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ്‌’ ഉടനെത്തും.

കാർഡൊന്നിന്‌ പത്ത്‌ കിലോ പുഴുക്കലരിയായിരിക്കും നൽകുക. കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേയാണിത്. ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാകും നൽകുക. അഞ്ച്‌, പത്ത്‌ കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭ്യമാക്കുക. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമീഷണർക്കും ഡയറക്ടർമാർക്കും നേരത്തേ നിർദ്ദേശം നൽകിയിരുന്നു.

Signature-ad

ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന്‌ അരി എത്തിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്‌.

 

2013 ൽ കേന്ദ്രസർക്കാർ ഭക്ഷ്യഭദ്രതനിയമം കൊണ്ടുവന്നത്‌ മുതൽ 14.5 ലക്ഷം മെട്രിക്‌ അരിയാണ്‌ കേരളത്തിനുള്ള ക്വാട്ട. അത്‌ വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായില്ല. സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ല്‌ അരിയാക്കി റേഷൻ കട വഴി നൽകുകയാണ്‌ സംസ്ഥാന സർക്കാർ. പരമാവധി വിലക്കുറവിൽ നല്ല അരി എത്തിക്കലാണ്‌ സർക്കാർ ലക്ഷ്യം.

Back to top button
error: