ന്യൂഡൽഹി:സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓള്‍ഡ് സീമാപുരിയില്‍ ഗവ.ബോയ്സ് സീനിയർ സെക്കണ്ടറി സ്കൂളിലാണ് അധ്യാപകൻ തൂങ്ങിമരിച്ചത്.
ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ സ്വദേശിയായ അശുതോഷ് എന്ന അധ്യാപകനാണ് മരിച്ചത്. അധ്യാപകന്റെ ബാഗില്‍ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
സാമ്ബത്തിക പരാധീനതകള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും അതില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നു. സംഭവ സ്ഥലത്ത് ജില്ലാ ക്രൈം സംഘമെത്തി പരിശോധന നടത്തി.