LIFETRENDING

സീരിയല്‍ താരം പ്രബിന്‍ വിവാഹിതനായി

സീ കേരളയിലെ ചെമ്പരത്തി സീരിയലിലൂടെ തൃച്ചമ്പരത്തെ അരവിന്ദായി വന്ന് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ പ്രബിന്‍ വിവാഹിതനായി. സ്വന്തം പേരിനേക്കാളും പ്രബിന്‍ അറിയപ്പെടുന്നത് അരവിന്ദ് എന്ന പേരിലാണ്. പ്രണയിനിയായ കോളേജ് ലക്ചറര്‍ സ്വാതിയാണ് വധു.

Signature-ad

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് എന്ന് പ്രബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.വിവാഹിതനാകാന്‍ പോകുന്ന വിവരം പ്രബിന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച്‌ നടന്‍ മനസ്സ് തുറന്നത്.

ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയില്‍ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ. എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തു എന്ന് മാത്രം. – ഇങ്ങനെയായിരുന്നു പ്രബിന്‍ വിവരം പങ്കുവെച്ച്‌ കൊണ്ട് ഏതാനും നാള്‍ മുന്‍പ് കുറിച്ചത്.

എന്താണെന്നോ എങ്ങനെയാണെന്നോ എന്ന ചോദ്യത്തിനേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുക്കേണ്ടത്‌ ഇനിയങ്ങോട്ട്..!!!എന്ന പദത്തിനെ കുറിച്ചാണ്. എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല. പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും..- ഇതായിരുന്നു പ്രബിന്റെ വാക്കുകള്‍

Back to top button
error: