KeralaNEWS

മത്തി കിട്ടാനില്ല; ഇറച്ചിക്കോഴി വില ഇരുന്നൂറിലേക്ക്; വെളുത്തുള്ളി കുടുംബം വെളുപ്പിക്കും 

പത്തനംതിട്ട: കോഴി 180, മത്തി 200 , വെളുത്തുള്ളി 400 …സർവതിനും വില കുതിച്ചുയരുമ്ബോള്‍ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്.
സാധാരണ ക്രൈസ്തവരുടെ അമ്ബത് നോമ്ബുകാലത്ത് മത്സ്യ – മാംസ വില താഴുന്നതാണ്. ഇത്തവണ പക്ഷെ മേലോട്ടാണ്. 180 രൂപയാണ് ഇറച്ചിക്കോഴി വില.കേരളത്തിലെ കനത്ത ചൂടില്‍ ഇറച്ചിക്കോഴികള്‍ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ  തമിഴ്നാട് ലോബി ഉത്പാദനം കുറച്ചതാണ് വില ഉയരാൻ കാരണം.
 ചൂട് കൂടിയതോടെ കടല്‍ മീനുകളുടെ വരവും കുറഞ്ഞു. സാധാരണക്കാർ കൂടുതല്‍ ഉപയോഗിക്കുന്ന മത്തി കേരള തീരം വിട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അയല 240, കിളിമീൻ 200 – 300 എന്നിങ്ങനെയാണ് വില. വറ്റ, കാളാഞ്ചി മോത, നന്മീൻ, ചെമ്മീൻ തുടങ്ങിയവ 400 ന് മുകളിലെത്തി.

നോമ്ബുകാല പ്രത്യേകതയായി പച്ചക്കറി ഇനങ്ങളുടെ വിലയും വർദ്ധിച്ചു. കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, പയർ, തക്കാളി, വെണ്ടക്ക, ചേന, ചേമ്ബ് തുടങ്ങിയ ഇനങ്ങള്‍ക്ക് കിലോയ്ക്ക് 60 – 80 വരെ വില ഉയർന്നു.വെളുത്തുള്ളി വില ഏതാണ്ട് 500-ൽ എത്താറായി.

Signature-ad

ആട്ടിറച്ചി : 800 – 900 രൂപയാണ് കിലോയ്ക്ക് വില.മാട്ടിറച്ചി : 380 – 400.

Back to top button
error: