തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് തട്ടികൊണ്ട് പോയ കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
കരിപ്പൂർ വാണ്ടയില്‍ കുന്നുംമുകല് വീട്ടില്‍ ശ്രീജിത്തി(25)നെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ റൗഡി ലിസ്റ്റില്‍ പെട്ട ആളാണെന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.
ഫെബ്രുവരി12-ന് രാത്രി ആണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതാകുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നെടുമങ്ങാട് ഡൈമൻ പാലത്തിനു സമീപമുള്ള ഒരു വീട്ടില്‍ വച്ച് കണ്ടെത്തുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ നെടുമങ്ങാട് സിഐ യും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മറ്റ് കേസുകളെ പറ്റി പോലീസ് അന്വേഷിച്ച് വരികയാണ്.