Social MediaTRENDING

ജോഗ് ഫോൾസ്; ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം

ർണാടകയിലെ ഷിമോഗ ജില്ലയിലെ തലഗുപ്പ റെയില്‍വേ സ്റ്റേഷന് സമീപമായാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് സ്ഥിതി ചെയ്യുന്നത്.ശാരാവതി നദിയില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്.
 ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. ഗെരുസോപ്പ് ഫാള്‍സ്, ഗെര്‍സോപ്പ ഫാള്‍സ്, ജോഗാഡ ഫാള്‍സ്, ജോഗാഡ ഗുണ്ടി എന്നിങ്ങനെ പല പേരുകളിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.
 കാടിന്റെ നടുവില്‍ നിന്നും പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല.ജോഗ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും ഭംഗിയിലെത്തുന്ന സമയം മഴക്കാലമാണ്.  കര്‍ണ്ണാടകയില്‍ ഏറ്റവും അധികം ആളുകള്‍ തേടിയെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. 829 അടി ഉയരത്തിൽ നിന്നാണിത് താഴേക്ക് പതിക്കുന്നത്.
ജോഗ് എന്നത് ഒറ്റവെള്ളച്ചാട്ടമല്ല, മറിച്ച് നാല് ഗംഭീര വെള്ളച്ചാട്ടങ്ങളെ ഒന്നായി പറയുന്ന പേരാണ് ജോഗ് വെള്ളച്ചാട്ടം എന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വഭാവത്തില്‍ നിന്നുമാണ് ഓരോന്നിനും പേര് ലഭിച്ചിരിക്കുന്നതും.ജോഗിന്‍റെ ഭാംഭീര്യം എന്തെന്ന് മനസ്സിലാക്കണെമെങ്കില്‍ മഴക്കാലത്ത് തന്നെ ഇവിടേക്ക് പോകണം. തല്ലിയലച്ച് താഴോക്ക് പോകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നും പുക വരുന്നതുപോലുള്ള കാഴ്ച നിങ്ങള്‍ക്ക് കാണാം. മഴവില്ലു വിരിയിക്കുന്തിലും മഴക്കാലത്തെ ജോഗ് വെള്ളച്ചാട്ടം ഒരു വിരുതനാണ്. പച്ചപ്പിനു നടുവിലൂടെയെത്തി താഴേക്ക് പതിക്കുന്ന ഇതിന്റെ കാഴ്ച അതിമനോഹരമാണെന്നു മാത്രമല്ല, ഒരിക്കലെങ്കിലും കാണ്ടിരിക്കുകയും വേണം.
ജോഗ് ഫാൾസിന്റെ വ്യൂപോയിന്റ് ഷിമോഗ ജില്ലയിലെ സാഗരയിലാണ്. വ്യൂപോയിന്റിൽനിന്ന് താഴേക്ക് ഇറങ്ങിയാൽ വെള്ളച്ചാട്ടത്തിന്റെ താഴെ എത്താം. 1400 പടവുകൾ ഇറങ്ങി വേണം താഴെ എത്താൻ.പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വന്യതയും നിറയുന്ന പശ്ചാത്തലവും അന്തരീക്ഷവും ജോഗ് കാഴ്ചകളുടെ സൗന്ദര്യം വർധിപ്പിക്കുന്നു.
ബെംഗളൂരുവിൽനിന്ന് 379 കിമീ, മംഗളൂരുവിൽനിന്ന് 216 കിമീ, ഷിമോഗയിൽനിന്ന് 100 കിമീ എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽനിന്നുള്ള ദൂരം. തുംകൂർ–ബെല്ലാരി ദേശീയ പാത 206ൽ ആണ് ജോഗ് ഫാൾസ്. മംഗളൂരു, ബെംഗളൂരു, ഷിമോഗ തുടങ്ങിയ നഗരങ്ങളിൽനിന്ന് ഒട്ടേറെ ബസ് സർവീസുകൾ ഇതുവഴിയുണ്ട്. സമീപ വിമാനത്താവളം ഹുബ്ലിയിൽ. അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരവും. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്‌റ്റേഷൻ ഷിമോഗ. ബിരൂർ ജങ്ഷനും സാഗരയും തളഗുപ്പയും അടുത്തുള്ള റയിൽവേ സ്‌റ്റേഷനുകളാണ്. ഷിമോഗയിൽനിന്ന് ഇങ്ങോട്ടേക്ക് പാസഞ്ചർ ട്രെയിനുകൾ കിട്ടും.

Back to top button
error: