SportsTRENDING

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം.
1990ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ജർമ്മനിയുടെ വിജയ​ഗോൾ നേടിയ താരമാണ് ആന്ദ്രേസ് ബ്രഹ്മെ. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു.
1990ലെ ലോകകപ്പിൽ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാൻസ് ബെക്കൻബോവർ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.

Back to top button
error: