IndiaNEWS

കല്‍ക്കരിലേലം അഴിമതി ഒന്നാം മോദി ഭരണകാലത്തും നടന്നെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്

ന്യൂഡൽഹി: യു.പി.എ. ഭരണകാലത്തുനടന്ന സ്പെക്‌ട്രം, കല്‍ക്കരിലേല കുംഭകോണങ്ങളെ രാഷ്ട്രീയായുധമാക്കി അധികാരത്തിലേറിയ ബി.ജെ.പി.യും കല്‍ക്കരിലേലത്തില്‍ സ്വകാര്യകമ്ബനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള പഴുതൊരുക്കിയെന്ന വെളിപ്പെടുത്തലുമായി റിപ്പോർട്ടേഴ്സ് കളക്ടീവ്.

4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ 200-ല്‍പ്പരം വരുന്ന ബ്ലോക്കുകളുടെ വിതരണത്തിനായി തയ്യാറാക്കിയ ലേലവ്യവസ്ഥകള്‍ തിടുക്കപ്പെട്ട് ഉണ്ടാക്കിയതും സ്വകാര്യകമ്ബനികള്‍ക്ക് അന്യായലാഭത്തിന് വഴിയൊരുക്കിയെന്നുമാണ് കണ്ടെത്തൽ.

Signature-ad

അഴിമതിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ‌്‌ലിക്കും കല്‍ക്കരി മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ലഭിച്ചിരുന്നു. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈമാറിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല.  മുന്നറിയിപ്പുകള്‍ ശരിവെക്കുന്ന റിപ്പോർട്ടാണ് കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറല്‍(സി.എ.ജി.) പുറത്തുവിട്ടത്. സർക്കാരിലേക്ക് കിട്ടേണ്ട വരുമാനം നഷ്ടപ്പെടുത്തും വിധം സ്വകാര്യ കമ്ബനികള്‍ക്ക് ലാഭത്തിന് പഴുതൊരുക്കിയെന്ന കണ്ടെത്തലാണ് സി.എ.ജി. നടത്തിയത്.

എന്നാല്‍, ഇതിന് കടകവിരുദ്ധമായാണ് ഈയിടെ പാർലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തിലെ മോദി സർക്കാരിന്റെ അവകാശവാദം. കല്‍ക്കരി വിഭവകൈമാറ്റം സുതാര്യമാക്കി ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് രാജ്യത്തെ നയിച്ചെന്നാണ് ധവളപത്രത്തില്‍ ധനമന്ത്രി നിർമലാ സീതാരാമൻ അവകാശപ്പെട്ടത്.അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്ത് 1.86 ലക്ഷം കോടിയുടെ കല്‍ക്കരിലേല അഴിമതി നടന്നെന്നും ധവളപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

Back to top button
error: