IndiaNEWS

ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീടിന് പുറത്തെ ‘ജയ് ശ്രീറാം’ പതാക അഴിച്ചുമാറ്റി കമല്‍നാഥ്

ഭോപ്പാൽ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിനു പുറത്തെ ‘ജയ് ശ്രീറാം’ പതാക നീക്കം ചെയ്തു.

ഡല്‍ഹിയിലെ കമല്‍നാഥിന്റെ വസതിയുടെ മേല്‍ക്കൂരയില്‍ ഇന്നലെ ‘ജയ് ശ്രീറാം’ പതാക കണ്ടതായി റിപോര്‍ട്ടുണ്ടായിരുന്നു. കമല്‍ നാഥും അദ്ദേഹത്തിന്റെ മകന്‍ നകുല്‍ നാഥും കോണ്‍ഗ്രസ് വിടുന്നതായാണ് ആഴ്ചകളായി പ്രചരിക്കുന്നത്. ഇക്കാര്യം കമല്‍നാഥോ അദ്ദേഹത്തിന്റെ മകനോ തള്ളിപ്പറഞ്ഞിട്ടില്ല.

Signature-ad

മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ നകുല്‍നാഥ് സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കമല്‍നാഥിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി വിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, മകന്‍ നകുല്‍നാഥ് ബിജെപി അംഗത്വം സ്വീകരിച്ചതായി വാര്‍ത്തകളുണ്ട്.

Back to top button
error: