ധാക്ക: പരിശീലനത്തിനിടെ പന്ത് കൊണ്ട് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാന് തലയ്ക്ക് പരിക്ക്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് ലിട്ടണ്‍ ദാസ് എറിഞ്ഞ പന്ത് മുസ്തഫിസുറഹ്മാന്റെ തലയില്‍ പതിച്ചത്. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്കി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ പരിക്ക് കണ്ടെത്തിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സ് താരമാണ് മുസ്തഫിസുറഹ്മാന്. തിങ്കളാഴ്ച സില്‍ഹറ്റ് സ്ട്രൈക്കേഴ്സിനെതിരേ വിക്ടോറിയന്‍സിന് കളിയുണ്ട്.