KeralaNEWS

റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതി ബസിനടിയില്‍പ്പെട്ട് മരിച്ചു

പേരൂര്‍ക്കട: റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതി ബസിനടിയില്‍പ്പെട്ട് മരിച്ചു. ഉഴമലയ്ക്കല്‍ ഏലിയാവൂര്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്‍റെ ഭാര്യ ബിന്ദു (38) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4.30ന് കവടിയാര്‍ സ്‌ക്വയറിലായിരുന്നു സംഭവം.

Signature-ad

കവടിയാറിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിന് സമീപത്തുനിന്ന് സിഗ്നല്‍പോയിന്‍റിനു സമീപത്തെ റോഡിലേക്ക് നടക്കുനീങ്ങുകയായിരുന്നു ബിന്ദു.ഈ സമയം പേരൂര്‍ക്കട ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചിടുകയും റോഡില്‍ വീണ ബിന്ദുവിനുമേല്‍ പിന്നാലെ വന്ന ബസ് കയറി ഇറങ്ങുകയുമായിരുന്നു.

 അശ്വിന്‍, അനശ്വര എന്നിവര്‍ മക്കളാണ്. പേരൂര്‍ക്കട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Back to top button
error: