IndiaNEWS

അമിത് ഷാ ആണെന്ന പേരില്‍ മുൻ എംഎല്‍എയോട് പണം ആവശ്യപ്പെട്ട ബിജെപി നേതാവ് അറസ്റ്റിൽ

ബറേലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആള്‍മാറാട്ടം നടത്തിയ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.രവീന്ദ്ര മൗര്യ എന്നയാളെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

 അമിത് ഷാ ആണെന്ന പേരില്‍ മുൻ എംഎല്‍എയെ നിരവധി തവണ വിളിക്കുകയും പണം നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

Signature-ad

ജനുവരി 4 മുതല്‍ ജനുവരി 20 വരെ ഒമ്ബത് തവണ മൗര്യ മുൻ ബിജെപി എംഎല്‍എ കിഷൻലാല്‍ രാജ്പുത്തിനെ ഫോണില്‍ വിളിച്ചിരുന്നു. തുടർന്ന് കിഷൻലാല്‍ വിവരം ഉത്തർപ്രദേശ് ബിജെപി നേതൃത്വത്തിനെ അറിയിക്കുകയും സംഭവം വ്യാജമാണെന്ന് കണ്ടെത്തിയതോടെ  പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ഇയാൾ സ്ഥലത്തെ പ്രാദേശിക ബിജെപി നേതാവാണെന്ന് പോലീസ് പറഞ്ഞു.കവർച്ച, വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ക്കും ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.

Back to top button
error: