അതിനു ശേഷം സംസ്ഥാന സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. തുടര്‍ന്ന് ജില്ലാകമ്മറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും.
ആറ്റിങ്ങല്‍ വി ജോയ്, കൊല്ലം സിഎസ് സുജാത, പത്തനംതിട്ട തോമസ് ഐസക്, ആലപ്പുഴ എഎം ആരിഫ്, ചാലക്കുടി സി രവീന്ദ്രനാഥ്, മലപ്പുറം കെടി ജലീല്‍/ വിപി സാനു, കോഴിക്കോട് എളമരം കരീം, വടകര എ പ്രദീപ് കുമാര്‍, കണ്ണൂര്‍ കെകെ ശൈലജ, കാസര്‍കോട് ടിവി രാജേഷ്/ വിപിപി മുസ്തഫ എന്നിവരാകും സ്ഥാനാര്‍ഥികള്‍ എന്നാണ് സൂചന.
അതേസമയം പത്തനംതിട്ടയിൽ രാജു ഏബ്രഹാമിനെ വെട്ടിയത് വരുംദിവസങ്ങളിൽ സിപിഐഎമ്മിൽ വലിയതോതിൽ വിവാദങ്ങൾക്ക് വഴിവെച്ചേക്കും.കോൺഗ്രസ് മണ്ഡലമായ റാന്നി പിടിച്ചെടുത്ത് തുടർച്ചയായ 25 വർഷം സിപിഐഎമ്മിന്റെ എംഎൽഎ ആയി ഇരുന്ന ആളാണ് രാജു ഏബ്രഹാം.
കഴിഞ്ഞ തവണ മണ്ഡലം കേരള കോൺഗ്രസിന് (എം) വിട്ടു നൽകിയപ്പോൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വമാണ് രാജു ഏബ്രഹാമിന്റെ മുന്നിൽ അന്ന് സിപിഐഎം വച്ച ഓഫർ.
റാന്നിയിൽ കേരള കോൺഗ്രസ് എമ്മിന്റെ അഡ്വ പ്രമോദ് നാരായൺ അന്ന് കഷ്ടിച്ചാണ് രക്ഷപെട്ടതും.അതാകട്ടെ രാജു ഏബ്രഹാമിന്റെ മിടുക്ക് കൊണ്ടും.നിലവിൽ എൽഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ട.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് എറെ നിര്‍ണായകമായതിനാല്‍ വിജയസാധ്യത മാത്രമാണ് പരിഗണിച്ചതെന്നാണ് സിപിഐഎം ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. നിലവില്‍ സിപിഎമ്മിന് അനകൂല സാഹചര്യമാണെന്നാണ് പൊതുവെയുള്ള അവരുടെ വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ സമരം ജനപിന്തുണ വര്‍ധിക്കാന്‍ ഇടയാക്കിയെന്നും നവകേരള സദസിലെ ജനപിന്തുണ സാഹചര്യങ്ങള്‍ അനുകൂലമായതിന്റെ സൂചനയാണെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.