IndiaNEWS

പിഎഫ് ബാലൻസ് അറിയാനുള്ള വഴി ഇതാ

സംഘടിത മേഖലയിലെ ജീവനക്കാർക്കായി സർക്കാർ സ്ഥാപിച്ച ഒരു സമ്ബാദ്യ പദ്ധതിയാണ് ഇപിഎഫ് അല്ലെങ്കില്‍ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്.

1956-ലെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് നിയമത്തിന് കീഴിലുള്ള സ്ഥാപനമായ ഇപിഎഫ്‌ഒ ആണ് ഇപിഎഫ്‌ പലിശ നിരക്ക് വർഷം തോറും പ്രഖ്യാപിക്കുന്നത്. നിങ്ങളുടെ ഇപിഎഫ്‌ അക്കൗണ്ടില്‍ എത്ര രൂപ ബാലൻസ് ഉണ്ടെന്നറിയാൻ  സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഉമംഗ് ആപ്പ്.

ഉമംഗ് ആപ്പ്

Signature-ad

ഘട്ടം 1: ഉമംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അത് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

സ്റ്റെപ്പ് 2: സെർച്ച്‌ ബാറില്‍ ‘ഇപിഎഫ്‌ഒ’ നല്‍കി തിരയാൻ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: സേവനങ്ങളുടെ ലിസ്റ്റില്‍ നിന്ന് ‘പാസ്ബുക്ക് കാണുക’ തിരഞ്ഞെടുക്കുക.

ഘട്ടം 4: നിങ്ങളുടെ യുഎഎൻ നമ്ബർ, ഒട്ടിപി എന്നിവ നല്‍കി അഭ്യർത്ഥന സമർപ്പിക്കുക.

ഘട്ടം 5: ‘മെമ്ബർ ഐഡി’ തിരഞ്ഞെടുത്ത് ഇപാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്യുക.

ഒരാളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ മറ്റ് വഴികളുമുണ്ട്, ഇവ താഴെ പറയുന്നവയാണ്.

1. എസ്‌എംഎസ്: 

യുഎഎൻ-ആക്ടിവേറ്റഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ഏറ്റവും പുതിയ പിഎഫ് സംഭാവനയെക്കുറിച്ചും ഇപിഎഫ്‌ഒയില്‍ ലഭ്യമായ ബാലൻസുകളെക്കുറിച്ചും ഒരു രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് അയച്ചാല്‍ അറിയാകാനാകും.

2. മിസ്‌ഡ് കോള്‍:

രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 9966044425 എന്ന നമ്ബറിലേക്ക് ഒരു മിസ്‌ഡ് കോള്‍ ചെയ്താല്‍, യുഎഎൻ വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താവിന്റെ ഇപിഎഫ്‌ഒ അക്കൗണ്ട് വിവരങ്ങള്‍ കാണാൻ കഴിയും

Back to top button
error: