KeralaNEWS

വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻചക്രം കയറി 63 കാരന് ദാരുണാന്ത്യം

പാലക്കാട്: നിർത്തിയിട്ടിരുന്ന മിനി ബസിനടിയില്‍ കിടന്ന 63കാരൻ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻ ചക്രങ്ങള്‍ കയറിമരിച്ചു.

കല്ലടിക്കോട് തുപ്പനാട് ചെറുളി സ്വദേശി അബ്ദുള്‍ റഹ്‌മാൻ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെയാണ് സംഭവം.

 കല്ലടിക്കോട് സത്രംകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേള സംഘത്തെ എത്തിച്ച ശേഷം പുളിചൊട് ജംങ്ഷനില്‍ നിർത്തിയിട്ടതായിരുന്നു വാഹനം.

Signature-ad

ഉത്സവം കഴിഞ്ഞു വാഹനം എടുത്തുപോയതിനുശേഷമാണ് റഹ്‌മാൻ മരിച്ചുകിടക്കുന്നത് നാട്ടുകാർ കാണുന്നത്. തുടർന്ന് പൊലീസില്‍ വിവരം അറിയിച്ചതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്തുകയായിരുന്നു.

Back to top button
error: