പത്തനംതിട്ട: വേനല്‍ ആരംഭിച്ചതോടെ വിപണിയില്‍ നേന്ത്രക്കായ വില വർധിച്ചു. പ്രാദേശിക കാർഷിക വിപണികളില്‍ കിലോയ്ക്ക് 30-32 രൂപ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കച്ചവടം നടന്നത്.
ഒരുമാസം മുൻപ് വില 20 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ജലസേചനസൗകര്യം കുറഞ്ഞ പ്രദേശങ്ങളിലെല്ലാം നേരത്തെ വിളവെടുപ്പ് പൂർത്തിയായതിനാല്‍ വിപണിയില്‍ ഉത്പന്നം കുറഞ്ഞതാണ് വില ഉയരാൻ കാരണം.
നേരത്തെ പഴത്തിന് മൂന്നു കിലോയ്ക്ക് 100 രൂപയായിരുന്നു വില. പച്ചക്കായ വില ഉയർന്നുതുടങ്ങിയതോടെ പഴത്തിനും വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.