NEWSWorld

പരക്കെ മഴ: യു.എ.ഇയിൽ സ്‌കൂൾ, കോളജ്, നഴ്‌സറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ചു; ജാഗ്രതയോടെ  രാജ്യം

    ഇന്നലെ മുതൽ (തിങ്കൾ)  യു.എ.ഇയിൽ വിദ്യാർഥികള്‍ക്ക് ഓൺലൈൻ പഠനം ആരംഭിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ സ്‌കൂളുകള്‍, നഴ്‌സറികള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് കെ എച്ച് ഡി എ (KHDA – Knowledge and Human Development Authority) നിര്‍ദേശം നല്‍കി. അസ്ഥിരമായ കാലാവസ്ഥയില്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഫ്‌ളെക്‌സിബിള്‍ പഠന ഓപ്ഷനുകള്‍ പരിഗണിക്കാന്‍ അതോറിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ വെളിച്ചത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (NCEMA) നിരവധി യോഗങ്ങൾ നടത്തിയിരുന്നു. ഈ ആഴ്ച, ഞായർ മുതല്‍ ചൊവ്വ വരെ ചില പ്രദേശങ്ങളില്‍ കനത്ത മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Signature-ad

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും താപനിലയില്‍ വരാനിരിക്കുന്ന ഇടിവിനെ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അതോറിറ്റി വീണ്ടും സ്ഥിരീകരിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് താമസക്കാരെ അറിയിച്ചു. വാഹനമോടിക്കുന്നവരോട് അതീവ ജാഗ്രതയും, സൂക്ഷ്മതയും പാലിക്കാനും ജലപാതകള്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പാതകള്‍, ജല ഭൂപ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കാനും അതോറിറ്റി ആവശ്യപ്പെട്ടു.

Back to top button
error: