കൊല്ലം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, പോർട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടി വീട്ടില്‍ സേവ്യർ മകൻ എഡ്വിൻ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍ യുവതിയുടെ പേരില്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നിർമ്മിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വരവെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.