IndiaNEWS

പോക്സോ കേസില്‍ ഭര്‍ത്താവിനെ കുടുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവും 60,000 രൂപയും ശിക്ഷ വിധിച്ച്‌ കോടതി

ചെന്നൈ: പോക്സോ കേസില്‍ ഭർത്താവിനെ കുടുക്കിയ ഭാര്യക്ക് എട്ടിന്റെ പണി. മകളെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്ന കള്ളക്കേസില്‍ ആറ് വർഷത്തിന് ശേഷം ഭാര്യക്ക് അഞ്ച് വർഷം തടവും 60,000 രൂപയും കോടതി ശിക്ഷ വിധിച്ചു.

ചെന്നൈയിലാണ് സംഭവം.വ്യാജ വൈദ്യ പരിശോധന റിപ്പോർട്ടും സ്കാൻ റിപ്പോർട്ടും കോടതിയില്‍ സമർപ്പിച്ചായിരുന്നു യുവതി ഭർത്താവിനെ കുടുക്കിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന ലാബിലാണ് വ്യാജ രേഖകള്‍ തയ്യാറാക്കിയത്.ഇത് കോടതി കണ്ടെത്തിയിരുന്നു. ലാബ് സെന്ററിലെ ജീവനക്കാരൻ മൊഴി മാറ്റിയതായും പോക്സോ കോടതി കണ്ടെത്തി.

Signature-ad

പെണ്‍കുട്ടിയുടെ മൊഴിയും കേസില്‍ നിർണായകമായി. മകളെ കരുവാക്കി ഭർത്താവില്‍ നിന്നും വിവാഹമോചനം ലഭിക്കാനായാണ് ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കിയതെന്നും കോടതി കണ്ടെത്തി. ചെന്നൈ പോക്സോ കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്.

Back to top button
error: