Lead NewsNEWS

ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജിവെച്ചു; മമത മന്ത്രിസഭയിലെ മൂന്നാമത്തെ രാജി

ശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജിബ് ബാനര്‍ജി രാജിവെച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മമത മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രജീബ് ബാനര്‍ജി. ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ രാജി വാര്‍ത്ത രജിബ് ജനങ്ങളെ അറിയിച്ചത്. ‘നിങ്ങളെ ഓരോരുത്തരേയും എന്റെ കുടുംബാംഗങ്ങളായാണ് കണ്ടിരുന്നത്. നിങ്ങളുടെ പിന്തുണ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിന് എനിക്ക് പിന്തുണ നല്‍കി. എന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.’ രജിബ് ഫെയ്്‌സ്ബുക്കില്‍ കുറിച്ചു.

Signature-ad

രാജിക്കത്തില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ രജിബ് തനിക്ക് അവസരം തന്നതിന് ഹൃദയപൂര്‍വം നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്ത് കൊണ്ടാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി എന്നാണ് അഭ്യൂഹം.

രാജി നല്‍കിയതിന് ശേഷം രജിബ് ബാനര്‍ജി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി.

Back to top button
error: