കോട്ടയം: ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്ന് വെളിപ്പെടുത്തി പി സി ജോർജിന്റെ മകൻ ഷോണ്‍ ജോർജ്.
അന്ന് അതിന്റെ ഗൗരവം മനസിലായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷോണിന്റ തുറന്നുപറച്ചില്‍.
‘ഞാനൊരു കുറ്റസമ്മതം കൂടി പറയട്ടെ, എന്റെ ഭാര്യയെ എന്റെ അമ്മായിയപ്പൻ നിർബന്ധിച്ചു, അതുപോലെ ഒരുപറ്റം ആളുകള്‍ മതംമാറ്റി ക്രിസ്ത്യാനിയാക്കിക്കൊണ്ടാണ് കല്യാണം കഴിപ്പിച്ചത്. അന്ന് എനിക്ക് അതിന്റെ ഗൗരവം മനസിലായില്ല. അവളോടുള്ള സ്നേഹം കൊണ്ട് കല്യാണം കഴിക്കണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളു. അതിനപ്പുറത്തേക്ക് ഇതിന്റെ വരുംവരായികകളെക്കുറിച്ചൊന്നും ആലോചിച്ചില്ല. പിന്നീടുള്ള കാലഘട്ടത്തില്‍ എനിക്ക് മനസിലായി ലോകത്തിലെ ഏറ്റവും വലിയ തെറ്റ് നിർബന്ധിതമായി മതം മാറ്റുന്നതാണെന്ന്’-ഷോൺ പറഞ്ഞു.
എന്നാൽ ഷോണ്‍ ജോർജിന്റെ അഭിമുഖത്തിന് താഴെ നിരവധി പേരാണ് ഭാര്യയെ തിരിച്ച് ഹിന്ദു ആക്കൂവെന്ന് ഉപദേശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. “എന്നാല്‍ ഭാര്യയെ തിരിച്ച് ഹിന്ദു ആക്കികൂടെ ….problem solved”, “Ghar vappasi PC and son”, “ഭാര്യയെ ഹിന്ദു ആക്കി സനാതന മാർഗത്തില്‍ തിരിച്ചെത്തിക്കണം …!!! ഷോണ്‍ ന്റെ ഭാര്യയെ തിരിച്ചു ഹിന്ദുവാക്കണം …അദ്ദേഹത്തിന്റെ വേദന മാറട്ടെ”, “ധൈര്യം ഉണ്ടെങ്കില്‍ ഭാര്യയെ തിരിച്ചു പഴയ മതത്തിലേക്ക് മാറ്റ്” തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.