KeralaNEWS

ഡോ എം. എ. ലാലിനെതിരെ ലോകായുക്തയുടെ അന്വഷണം അവസാനിപ്പിച്ചു

കൈരളി ടി.വി ആങ്കറും വാർത്താ അവതാരകനുമായ ഡോ എം എ ലാലിനെതിരെയുള്ള പരാതിയിലുള്ള ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് അന്വേഷണം അവസാനിപ്പിച്ചു. ലോകായുക്ത ജസ്‌റ്റീസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി ജോസഫ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അന്വഷണം അവസാനിപ്പിച്ചു ഉത്തരവിട്ടത്. സർക്കാർ ജീവനക്കാരുടെ പെറുമാറ്റ ചട്ടം ലംഘിച്ച് സ്വകാര്യ ചാനലിൽ വാർത്താ അവതാരകനായി ഡോ ലാൽ പ്രവർത്തിച്ചു എന്ന് ആരോപിച്ച് ഷാജി സേനൻ എന്ന വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്.

ഡോ ലാലിനെ സർവ്വീസിൽ നിന്നും പിരിച്ച് വിടണം എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. ലോകയുക്ത അന്വഷണത്തിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ ഡയരക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഡോ ലാലിനെതിരെ ഒരു ചട്ടലംഘനവും കണ്ടെത്തിയില്ല. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഷാജി സേനൻ തനിക്ക് രോഗമാണെന്നും ആയതിനാൽ കേസ് രണ്ടു കൊല്ലത്തേക്ക് നീട്ടിവയ്ക്കണം എന്നും ആവശ്യപ്പെട്ടെങ്കിലും ഡിവിഷൻ ബെഞ്ച് അന്വേഷണം അവസാനിപ്പിച്ച് പരാതി തള്ളുകയായിരുന്നു.അഡ്വ. G ജ്യോതിചൂഡൻ ഡോ. ലാലിന് വേണ്ടി ഹാജരായി.

Back to top button
error: