കുവൈത്ത്സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്ക്കാരം പ്രമുഖ വ്യവസായി എം.എ യൂസഫലിയ്ക്ക് നല്‍കും
147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9-നാണ് അവാര്‍ഡ് കൈമാറുന്നത്.സാല്വ THE PALMS BEACH ഹോട്ടലിലെ നസീമ ഹാളില്‍ വൈകുനേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് കൊടുക്കുക .മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍.
എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള,സജിത് സി.നായര്‍,ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്ക്കാരജേതാവിനെ തെരഞ്ഞെടുത്തത്.