കോഴിക്കോട്: മീറ്റിങ്ങിനിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം സദസ് ശക്തിയില്‍ ഏറ്റുവിളിക്കാതിരു ന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഉദ്ഘാടനപ്രസംഗ ത്തിന് പിന്നാലെ മന്ത്രി ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചു.
എന്നാല്‍ സദസില്‍ പലരും ഇത് ഏറ്റുവിളിച്ചിരുന് നില്ല. ഇതോടെ ജയ് വിളിക്കാന്‍ മന്ത്രി സദസിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ ജയ് വിളിക്കാത്ത ഒരു യുവതിയെ ചൂണ്ടിക്കാണിച്ച് എന്താണ് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രയാസമെന്ന് മന്ത്രി ചോദിച്ചു. ഇതിന് പിന്നാലെ ഭാരതം നിങ്ങളുടെ അമ്മ അല്ലേ എന്നും അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകൂ എന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് പത്തിലേറെ തവണ ഭാരത് മാതാ കീ ജയ് വിളിച്ച ശേഷമാണ് മന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.