നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം.
പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍ , വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.
പൊതുവേ കൂടുതല്‍ ചൂടും തണുപ്പും ഇല്ലാത്ത നല്ല നീര്‍വാര്‍ച്ചയുള്ള ഫലഫൂയിഷ്ടമായ പ്രദേശങ്ങളില്‍ പപ്പായ നന്നായി വളരും..കാർഷിക നവീകരണം വർദ്ധിച്ചുവരുന്ന അവസ്ഥയില്‍ മറ്റു ഏതു വിളകളെക്കാളും കൂടുതല്‍ ലാഭം തരുന്ന കൃഷിയാണ് ഇത്.തായ്വാന് റെഡ് ലേഡി ഇനമായ FI ഹൈബ്രിഡ് ഇനമാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപെടുന്നത്.
ഫലങ്ങള്‍ പറിച്ചുകഴിഞ്ഞു രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നുള്ളത് കൊണ്ടും,നട്ടു കഴിഞ്ഞു 8 മാസത്തിനുള്ളില്‍ ഫലം പാകുമാകും എന്നുള്ളത് കൊണ്ടും ഒരു ചെടിയില്‍ നിന്ന് ഏകദേശം 50 കിലോയോളം ഫലം കിട്ടുമെന്നുള്ളതുമാണ് ഈ ഫലത്തെ ഇനത്തെ ഏറ്റവും വലിയ ആകര്‍ഷകമാക്കുന്നത്.
ഒരേക്കറില്‍ ഏകദേശം 1000 മുതല്‍ 1200 വരെ ചെടികള്‍ നടാവുന്നതാണ്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയം.ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ തടങ്ങൾ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ അരികള്‍ പാകാവുന്നതാണ്.മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയ്യാറാക്കിയ തടത്തിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക.തൈകള്ആവശ്യാനുസരണം നനച്ചു കൊടുക്കണം.
രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്.മെയ് ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ പാറ മാറ്റിയ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക. വൈകുന്നേരങ്ങളില്‍ തൈകള്‍ നടുന്നതാണ് നല്ലത്.
മഴക്കാലങ്ങള്‍ക്ക് മുന്‍പായി ജൈവവളക്കൂട്ടോ,കോഴിവളമോ ഇട്ടുകൊടുത്താല്‍ മതി.കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേര്‍ക്കുന്നത് അമ്ലഗുണം കുറക്കാന്‍ സഹായിക്കും.
ചെടികളുടെ മൂട്ടില് വെള്ളം കേട്ടികിടക്കാതെ നോക്കേണ്ടതും കളകള്‍ മറ്റെണ്ടതും അത്യാവശ്യമാണ്.