വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുളിമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച ദന്തഡോക്ടർ പിടിയില്‍.
ചെന്നൈയിലെ റോയപുരത്താണ് സംഭവം. വാടക വീട്ടിലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തുകയും ഇവയില്‍ ചിലത് സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യാനും ശ്രമിച്ച സംഭവത്തിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയായ ദന്ത ഡോക്ടർ ഇബ്രാഹിം പിടിയിലായത്.
കുളിമുറിയുടെ ജനലിന് സമീപത്ത് വച്ചിരുന്ന ക്യാമറ അബദ്ധത്തില്‍ താഴെ വീണതോടെയാണ് സംഭവം പുറത്തായത്.വീട്ടുടമയുടെ മകനാണ് ദന്ത ഡോക്ടറർ കൂടിയായ ഇബ്രാഹീം.
ചൊവ്വാഴ്ച രാത്രിയാണ് യുവ ഡോക്ടർ അറസ്റ്റിലായത്. വീടിന്റെ ഒരു ഭാഗമായിരുന്നു വീട്ടുടമ വാടകയ്ക്ക് നല്‍കിയിരുന്നത്. വർഷങ്ങളായി ഇവിടെ താമസിച്ചിരുന്നവരാണ് യുവ ദമ്ബതികള്‍.