KeralaNEWS

തൃശൂരിൽ കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: മോതിരക്കണ്ണി പള്ളിക്ക് സമീപം കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പുന്നക്കുടി ശ്രീനിവാസന്റെ മകൻ രാജീവ് ആണ് മരിച്ചത്.
രാവിലെയായിരുന്നു സംഭവം.ഇടതുകര കനാലിന്റെ ഭിത്തിയില്‍ പുളിമരത്തിന്റെ തണലില്‍ ഇരിക്കവെ വെള്ളത്തിലേക്ക് വീണ യുവാവ് ഒഴുകിപ്പോകുകയായിരുന്നു.
പ്രദേശവാസികളാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജീവന് അപസ്മാരം ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

Back to top button
error: