അയോധ്യയും ബാബ്റി മസ്ജിദും തമ്മിലുള്ള വ്യത്യാസമാണ് രഞ്ജിത് ശ്രീനിവാസനും അഭിമന്യുവും തമ്മിലുള്ളത്: കുറിപ്പ് വൈറല്‍
കേസിലെ മുഴുവൻ പ്രതികള്‍ക്കും മാവേലിക്കര അഡീ. സെഷന്‍സ് കോടതി വധശിക്ഷയാണ് വിധിച്ചത്. ജഡ്ജി വി.ജി. ശ്രീദേവിയായിരുന്നു ശിക്ഷ വിധിച്ചത്. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു രഞ്ജിത്ത് വധക്കേസില്‍ സുപ്രധാന വിധി വന്നത്. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ്. ഈ സാഹചര്യത്തില്‍ അഭിമന്യു കേസുമായി ഈ കേസിനെ താരതമ്യം ചെയ്യുകയാണ് യുവരാജ് ഗോകുല്‍.
അയോധ്യയും ബാബ്റി മസ്ജിദും തമ്മിലുള്ള വ്യത്യാസമാണ് രഞ്ജിത് ശ്രീനിവാസനും അഭിമന്യുവും തമ്മിലുള്ളതെന്ന് യുവരാജ് ഫേസ്‌ബുക്കില്‍ കുറിച്ചു. അയോധ്യ ഹൈന്ദവരുടെ വികാരമായിരുന്നുവെന്നും, അതുകൊണ്ട് തന്നെ വിധി വന്ന് അഞ്ച് വർഷത്തിനുള്ളില്‍ അവിടെ ഭവ്യമന്ദിരം ഉണ്ടായെന്നും യുവരാജ് ചൂണ്ടിക്കാട്ടി. അഞ്ചു കൊല്ലം ആയിട്ടും ബാബ്റി മസ്ജിദിന് കൊടുത്ത പറമ്ബ് അങ്ങനെ തന്നെ കിടക്കുന്നുവെന്നും യുവരാജ് പറയുന്നു. ഇതിനെയാണ് അഭിമന്യു, രഞ്ജിത്ത് കേസുമായി യുവരാജ് താരതമ്യം ചെയ്യുന്നത്. രഞ്ജിത്തിന്റെ സംഘടന കേസിന്‍റെ പുറകേ നടന്ന, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നീതി വാങ്ങി നല്‍കി. എന്നാല്‍, അഭിമന്യുവിന്‍റെ സംഘടന ചുമരുകളില്‍ വര്‍ഗ്ഗീയതയ്ക്ക് തുളയിട്ട് നടക്കുന്നുവെന്നും ആറുകൊല്ലമായിട്ടും ഒരാളെ പോലും ശിക്ഷിച്ചിട്ടില്ലെന്നും യുവരാജ് ചൂണ്ടിക്കാട്ടി.
യുവരാജ് ഗോകുലിന്റെ പോസ്റ്റ് ഇങ്ങനെ:
അയോധ്യയും ബാബ്റി മസ്ജിദും തമ്മിലുള്ള വ്യത്യാസമാണ് രഞ്ജിത് ശ്രീനിവാസനും അഭിമന്യുവും തമ്മിലുള്ളത്….
അയോധ്യ ഹൈന്ദവരുടെ വികാരമായിരുന്നൂ….
അതുകൊണ്ട് തന്നെ വിധി വന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവ്യമന്ദിരം അവിടെ ഉയര്‍ന്നു….
അഞ്ചു കൊല്ലം ആയിട്ടും ബാബ്റി മസ്ജിദിന് കൊടുത്ത പറമ്ബ് അങ്ങനെ തന്നെ കിടക്കുന്നൂ….
അതുപോലെയാണ് രഞ്ജിത് ശ്രീനിവാസന്‍ കേസും…. അദ്ദേഹത്തിന്‍റെ സംഘടന കേസിന്‍റെ പുറകേ നിന്നു…. നീതി വാങ്ങി നല്‍കി….
അഭിമന്യുവിന്‍റെ സംഘടന ചുമരുകളില്‍ വര്‍ഗ്ഗീയതയ്ക്ക് തുളയിട്ട് നടക്കുന്നു…. ആറുകൊല്ലമായിട്ടും ഒരാളെ പോലും ശിക്ഷിച്ചിട്ടില്ല….
വോട്ടുബാങ്കിനേക്കാള്‍ വലുതല്ല “നാന്‍ പെറ്റ മകന്‍…. ”