പ്രതിപക്ഷനേതാവ് വി ഡി സതീശനെയും അദ്ദേഹം വിമർശിച്ചു. പദ്മ അവാര്‍ഡ് അന്വേഷിച്ച് നടക്കാതെ മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാനാണ് സതീശൻ ശ്രമിക്കേണ്ടതെന്നായിരുന്നു വി മുരളീധരന്റെ വിമർശനം.
മമ്മൂട്ടിക്ക് പദ്മ പുരസ്കാരം നല്‍കാത്തത് സംബന്ധിച്ച് വിഡി സതീശൻ നടത്തിയ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുരളീധരൻ.
‘വിഡി സതീശൻ പദ്മ അന്വേഷിച്ച് നടക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിഷയത്തില്‍ എന്തെങ്കിലും മറുപടി നിയമസഭയില്‍ പറയിക്കാൻ കഴിയുമോയെന്നാണ് ആദ്യം നോക്കേണ്ടത്. നിയമസഭ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് പദ്മയല്ലല്ലോ, മാസപ്പടിയല്ലേ വിഷയം. 2014 ന് മുൻപുള്ള പദ്മയുടെ രീതികളും അതിന് ശേഷമുള്ള പദ്മ പുരസ്കാര വിതരണ രീതികളും എല്ലാവർക്കും അറിയാം. വളരെ പ്രമുഖരായിട്ടുള്ള നിരവധി പേർ ഉണ്ട്. അങ്ങനെയുള്ളവർക്ക് സമൂഹത്തിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം കൊടുക്കുന്നത്. ഇനിയും പുരസ്കാരത്തിന് അർഹരായിട്ടുള്ള നിരവധി പേർ കേരളത്തില്‍ ഉണ്ടാകും. ഇനിയുള്ള വർഷങ്ങളിലും അതിനുള്ള അവസരം ഉണ്ടാകും, മുരളീധരൻ പറഞ്ഞു.