Social MediaTRENDING
mythenJanuary 28, 2024
റോഡപകടത്തെ കുറിച്ച് പരാതി നല്കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു; ഞെട്ടലോടെ നാട്ടുകാർ

കണ്ണൂർ: റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നല്കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് ഒരുനാടാകെ.
പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ, തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച് മരിച്ചത്.
മുന്നറിയിപ്പുകള്‍ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തത്, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്ബ്- ആലക്കോട് റോഡിൽ അപകടം നടന്നയിടത്ത് ബാരിക്കേഡ് വച്ച പൊലീസിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂള്‍ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്ബ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുൻപാണ് പരാതി നല്‍കിയത്. അതേ സ്ഥലത്താണ് ഇപ്പോൾ അവരുടെ ജീവൻ പൊലിഞ്ഞിരിക്കുന്നത്..സിസ്റ്ററു ടെ മരണശേഷം പൊലീസിന് ബാരിക്കേഡ് വെക്കാൻ നേരമുണ്ടായി. ഇതിനോടകം നാല് പേർ വാഹനാപകടത്തില്‍ മരിച്ച സ്ഥലമാണിത്.ഇവിടെ നിരീക്ഷണ ക്യാമറ വേണമെന്നുളള ആവശ്യവും ശക്തമാണ്.






