അഹമ്മദാബാദ്: മലയാളിയിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ 3 പൊലീസുകാര്‍ക്കെതിരെ ഗുജറാത്തില്‍ കേസ്.
ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ പൊലീസുകാരാണ് തട്ടിപ്പ് നടത്തിയത്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരികെ കിട്ടാൻ പണം വാങ്ങിയതായാണ് പരാതി.ഇവർ തന്നെയാണ് അക്കൗണ്ട് മരവിപ്പിച്ചത് .പിന്നീട് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുകയായിരുന്നു.
മുന്നൂറിലേറെ അക്കൗണ്ടുകളാണ് പ്രതികള്‍ ബാങ്കുകളെ കൊണ്ട് മരവിപ്പിച്ചത്. പ്രത്യേക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.