പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുമാണ് സന്ദേശം. കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. ”ഹാ! വരും വരും നൂനമാദ്ദിനമെന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും” എന്ന വരി അദ്ദേഹം വായിച്ചു. മഹാകവി സ്വപ്നം കണ്ട ആ സുവർണകാലം ആണ് ഇന്നത്തെ അമൃത് കാലം, എന്ന വാചകം അടക്കം സൂചിപ്പിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം ആരംഭിച്ചത്.
അടുത്തിടെ ഉദ്ഘാടനം ചെയ്ത പാർലമെൻ്റ് മന്ദിരത്തില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ തന്നെ പാർലമെൻ്റ് നാരീ ശക്തി വന്ദൻ നിയമം പാസാക്കി. ഇതിലൂടെ ശാക്തീകരണത്തിനായുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഫൈവ് ജി ഉപയോക്തൃ അടിത്തറയുടെ കാര്യത്തില്‍ ഇന്ത്യ, യൂറോപ്പിനെ പിന്തള്ളി എന്നും ഗവർണർ പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം.അതേസമയം തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിലുണ്ടായിരുന്നെങ്കിലും ഇരുവരും മുഖത്ത് നോക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തില്ല.