KeralaNEWS

കാസർകോട് സ്വദേശികളായ 2 പ്രവാസികൾ അന്തരിച്ചു

    ദുബൈയിലും അജ്മാനിലും ബിസിനസ്സുകാരായ രണ്ട് പ്രവാസികൾ അന്തരിച്ചു.  അജ്മാനിലെ വ്യാപാരിയും ബങ്കരക്കുന്ന് ബി. എം സ്ട്രീറ്റിലെ മഹ്മൂദിന്റെ മകനുമായ മൊയ്തീനും(37), ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീറു(74)മാണ്  വിട പറഞ്ഞത്. മൊയ്തീൻ കാല്‍ വേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് നാട്ടില്‍ എത്തിയതായിരുന്നു. ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. മാതാവ്: പരേതയായ ഖൈറുന്നിസ. ഭാര്യ: അസ്മി മറിയം ദേര്‍ലക്കട്ട. മക്കള്‍: ഫാത്തിമ (വിദ്യാര്‍ത്ഥിനി), ഇബ്രാഹിം, മര്‍വ.

ഇന്ന് (ബുധൻ) രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Signature-ad

ദുബായില്‍ അന്തരിച്ച തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: റാബിയ എന്‍.എ, മക്കള്‍: ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്‌റി, അബ്ദുല്ല റഷറി.
മരുമക്കള്‍: ഷഫ്ഖത് ബഷീര്‍ ദുബായ്, ഡോ. നുഹ്‌മ, റിസാസ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി).

Back to top button
error: