MovieNEWS

”ലിജോ സാര്‍ ബിഗ് ബോസ് കാണുന്ന ഒരാളാണ്, എങ്ങനെയോ ഞാന്‍ കണ്ണില്‍പ്പെട്ടു, അയാള്‍ക്ക് വേണ്ടി പലതും നഷ്ടപ്പെടുത്തി”

വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസില്‍ വന്നശേഷം ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു.

ആ സീസണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട മത്സരാര്‍ത്ഥി കൂടിയാണ് സുചിത്ര നായര്‍. സീരിയലിലേക്ക് സുചിത്ര എത്തിയതുപോലും സിനിമാമോഹം കൊണ്ടാണ്. അച്ഛനെപ്പോലും എതിര്‍ത്താണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. മതഭരമിഴിയോരം എന്ന പാട്ട് പുറത്തിറങ്ങുന്നത് വരെ സുചിത്രയുടെ കഥാപാത്രത്തിന് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ ഇത്രത്തോളം പ്രധാന്യമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് അറിവില്ലായിരുന്നു.

Signature-ad

പാട്ട് പുറത്തിറങ്ങിയതോടെ നിരവധി പേരാണ് സുചിത്രയെ അഭിനന്ദിച്ച് എത്തിയത്. തന്റെ കന്നി ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ വിശേഷങ്ങള്‍ അഭിമുഖത്തില്‍ പങ്കിട്ടിരിക്കുകയാണ് സുചിത്ര. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു.

”മലൈക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ ഒന്നും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴില്ല. സിനിമയില്‍ ചെറിയ ഒരു റോളാണ് ഞാന്‍ ചെയ്യുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് ലിജോ സര്‍ എന്നെ വിളിച്ചത്. ആദ്യ സിനിമ തന്നെ ഇത്രയും വലിയ ഒരു ക്രൂവിനൊപ്പം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വാലിഭനിലെ പാട്ട് ഇറങ്ങിയതിന് ശേഷം സിനിമയില്‍ നിന്ന് ചില അവസരങ്ങളൊക്കെ വരുന്നുണ്ട്. ഒരുപാട് കഥ കേള്‍ക്കുന്നുണ്ട്. ലിജോ സാര്‍ ബി?ഗ് ബോസ് കാണുന്ന ഒരാളാണ്. അങ്ങനെ എങ്ങനെയോ ഞാന്‍ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു.

ഇതുവരെ പുതിയ സിനിമ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വാലിഭന്‍ ഇറങ്ങിയതിന് ശേഷം എനിക്ക് പറ്റുന്ന നല്ല കഥകള്‍ തിരഞ്ഞെടുത്ത് ചെയ്യാം എന്നാണ് കരുതുന്നത്. എന്തായാലും മലയാളത്തില്‍ കുറച്ച് നല്ല സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹമെന്ന്” -സുചിത്ര പറയുന്നു.

ശേഷം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് സുചത്ര പ്രതികരിച്ചത്. ”വിവാഹം വേണ്ട എന്നൊന്നും വെച്ചിട്ടില്ല. വിവാഹം ചെയ്യും പക്ഷെ ഇപ്പോഴല്ല. ആദ്യം വിവാഹം വേണ്ട എന്നായിരുന്നു കരുതിയത്.

പക്ഷെ അല്ല വീട്ടുകാരുടെ ഭാഗത്ത് നിന്ന് നല്ല പ്രഷറുണ്ട് അതുകൊണ്ട് കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്.

അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്ര ധരിക്കാനോ സ്വതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാള്‍ക്കൊപ്പമായിരുന്നു ഞാന്‍ ഇതുവരെ എന്നത് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത്. ധൈര്യത്തോടെ എവിടെയും ഒന്നും സംസാരിക്കാന്‍ അനുവദിക്കില്ല. ഇഷ്ടമുള്ള സാരി ധരിക്കാന്‍ സമ്മതിക്കില്ല. എവിടെ പോകുന്നുണ്ടെങ്കിലും ചോദിക്കണം. എന്ത് ചെയ്യുന്നുണ്ടെങ്കിലും അനുവാദം വാങ്ങണം.

അങ്ങനെ തീര്‍ത്തുമൊരു വിലക്കിലായിരുന്നു ഞാന്‍. പല മിസ് അണ്ടര്‍ സ്റ്റാന്റിങും കാരണം ആ ബന്ധം വേര്‍പിരിഞ്ഞു. ഇപ്പോള്‍ കൂടുതുറന്ന് വിട്ട കിളിയെ പോലെ സ്വതന്ത്രയാണ് ഞാന്‍. അത് നന്നായി ആസ്വദിക്കുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വന്നതിന് ശേഷമാണ് എന്തെല്ലാം ഇഷ്ടങ്ങളാണ് ഞാന്‍ അയാള്‍ക്ക് വേണ്ടി മാറ്റി വെച്ചതെന്ന് ചിന്തിയ്ക്കുന്നത്. എത്രയോ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. പലതും എനിക്ക് മാറ്റിവെയ്ക്കേണ്ടി വന്നു.

അയാള്‍ക്കൊപ്പം നല്ല ഒരു ജീവിതമായിരുന്നു ആഗ്രഹിച്ചത്. അതുകൊണ്ട് എന്റെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും എല്ലാം വേണ്ടന്നുവെച്ചു. പക്ഷെ അതുകൊണ്ടും കാര്യമുണ്ടായില്ല. ആരെയും വിശ്വസിക്കുന്ന ചിരിച്ച് സംസാരിച്ചാല്‍ അവര്‍ക്കെന്നോട് സ്നേഹമാണെന്ന് വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍.

പക്ഷെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ ആ ശീലങ്ങളെല്ലാം മാറാന്‍ കാരണമായി. ഇപ്പോള്‍ വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമെയുള്ളൂ. എല്ലാവരെയും വിശ്വസിക്കുന്ന പരിപാടി നിര്‍ത്തി. എനിക്ക് എന്റെ അച്ഛനും അമ്മയും ചേട്ടനുമുണ്ട്. അത് മതി” എന്നാണ് സുചിത്ര നായര്‍ പറഞ്ഞത്.

 

Back to top button
error: