KeralaNEWS

കടുത്ത കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഗവര്‍ണറെക്കൊണ്ട് നിയമസഭയില്‍ വായിപ്പിക്കാൻ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവർണർക്ക് വായിക്കാൻ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു വാക്കു പോലും വെട്ടാതെ ഗവർണർ അംഗീകരിച്ചു.

കേന്ദ്രസർക്കാരിനെതിരേ കടുത്ത വിമർശനമുള്ള പ്രസംഗം  ഗവർണർ അതേപടി അംഗീകരിക്കുകയായിരുന്നു.

കേന്ദ്രസർക്കാരിന്റെ അതിതീവ്ര സാമ്ബത്തിക അതിക്രമം കാരണം സംസ്ഥാന വരുമാനത്തില്‍ 57400 കോടി രൂപയുടെ കുറവുണ്ടായെന്നും കടമെടുപ്പ് പരിധി കുറച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.അർഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റില്‍ കഴിഞ്ഞവർഷത്തേക്കാള്‍ 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയും ഇല്ലാതായി.

Signature-ad

എന്നാല്‍ ചെലവിന്റെ 71ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. ഇക്കാര്യങ്ങളെല്ലാം ഗവർണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിലൂടെ പറയിക്കാനാണ് സർക്കാരിന്റെ നീക്കം.

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നതടക്കം ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന ഭാഗങ്ങളും നയപ്രഖ്യാപനത്തിലുണ്ടെന്നാണ് സൂചന. എസ്.എഫ്.ഐക്കാർ റോഡില്‍ തടഞ്ഞ് കാറിന് കേടുപാട് വരുത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന തകർച്ചയാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു.

എന്നാല്‍ ചീഫ് സെക്രട്ടറി കൈമാറിയ പ്രസംഗം അതേപടി ഗവർണർ അംഗീകരിക്കുകയായിരുന്നു. ഇക്കാര്യമറിയിച്ച്‌ ഇന്നലെ വൈകിട്ട് തന്നെ ഗവർണർ സർക്കാരിന് കത്ത് നല്‍കി.

Back to top button
error: