
ഭക്ഷണവും പരിചരണവും കിട്ടാതെ മാസങ്ങളായി മുണ്ടക്കയം അസമ്പനി തൊടിയിൽ വീട്ടിൽ പൊടിയനും അമ്മിണിയും മകന്റെ കൂടെ കഴിയുന്നു. നല്ല മദ്യപൻ ആണ് മകൻ റെജി. കുടിക്കുന്നല്ലാതെ മാതാപിതാക്കൾക്ക് ഭക്ഷണം നൽകുന്നതിൽ പോലും റെജിയ്ക്ക് ശ്രദ്ധ ഉണ്ടായിരുന്നില്ല.
പട്ടിണികിടന്ന് ഒടുവിൽ 80 കാരൻ പൊടിയൻ ലോകത്തോട് വിടപറഞ്ഞു. 76 കാരി അമ്മിണി മരണത്തിന്റെ വക്കിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ആശാവർക്കർമാർ ആണ് ഇവരെ കണ്ടത്. ഇരുവരും അവശനിലയിലായിരുന്നു. മകൻ റെജിയാകട്ടെ മദ്യലഹരിയിലും. മാതാപിതാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ മകൻ സമ്മതിച്ചില്ല. ഒടുവിൽ പൊലീസ് വരേണ്ടിവന്നു.
” ഇച്ചിരി കഞ്ഞിവെള്ളം എങ്കിലും താടാ” എന്നായിരുന്നു ആശുപത്രിയിലേക്ക് പോകുമ്പോൾ അമ്മ മകനോട് വിളിച്ചുപറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയ അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അച്ഛൻ പൊടിയന് പോഷകാഹാരക്കുറവ് ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം ആയിരിക്കും പോലീസിന്റെ തുടർനടപടി.






