IndiaNEWS

ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായി;  മഹാരാഷ്‌ട്ര പോലീസ്‌ കോണ്‍സ്‌റ്റബിളിന്‌ കുഞ്ഞു പിറന്നു

മുംബൈ: ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായി മാറിയ മഹാരാഷ്‌ട്ര പോലീസ്‌ കോണ്‍സ്‌റ്റബിളിന്‌ കുഞ്ഞു പിറന്നു.ബീഡ്‌ സ്വദേശി ലളിത്‌ കുമാര്‍ സാല്‍വേയാണ്‌ താന്‍ പിതാവായ സന്തോഷം പങ്കുവച്ചത്‌.

1988-ല്‍ ജനിച്ച ലളിത സാല്‍വെ, 2013-ലാണ്‌ തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ചത്‌. തുടര്‍ന്ന്‌ വൈദ്യപരിശോധനയില്‍ ലളിതയുടെ ശരീരത്തില്‍ “വൈ” ക്രോമോസോമിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ ഡോക്‌ടര്‍മാര്‍ ശിപാര്‍ശ നല്‍കി. സംസ്‌ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചതോടെ 2018-ലാണ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കുള്ള നടപടികള്‍ തുടങ്ങിയത്‌. രണ്ടു വര്‍ഷത്തിനിടെ മൂന്നു ശസ്‌ത്രക്രിയയാണ്‌ നടത്തിയത്‌. 2020 ആയപ്പോഴേക്കും പൂര്‍ണമായി പുരുഷനായി മാറിയ ലളിത തന്റെ പേര്‌ ലളിത്‌ കുമാര്‍ സാല്‍വേ എന്നു മാറ്റുകയും ചെയ്‌തു.

Signature-ad

 2020-ല്‍ ഛത്രപതി സംഭാജിനഗറില്‍നിന്നുള്ള സീമ എന്ന സ്‌ത്രീയെ വിവാഹം കഴിച്ചുകൊണ്ട്‌ ലളിത്‌ സാല്‍വെ തന്റെ വ്യക്‌തിജീവിതത്തില്‍ ഒരു പുതിയ അധ്യായത്തിനു തുടക്കമിടുകയും ചെയ്‌തു. ദാമ്ബത്യജീവിതം നാലാം വര്‍ഷത്തിലേക്കു കടന്നതോടെ ജീവിതത്തിലേക്ക്‌ കുഞ്ഞ്‌ അതിഥി എത്തിയത്‌.

Back to top button
error: