CareersTRENDING

ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു

തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു.

അഭിഭാഷകനായി കേരളത്തില്‍ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്‌ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്.

Signature-ad

വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളോടൊപ്പം “വിദേശമലയാളികള്‍ നേരിടുന്ന നിയമപ്രശ്നങ്ങളും അവയ്‌ക്കുള്ള പരിഹാര സാദ്ധ്യതകളും” എന്ന വിഷയത്തില്‍ 200 വാക്കില്‍ കുറയാത്ത ഒരു കുറിപ്പും മലയാളത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടതാണ്.

യോഗ്യത, പ്രവൃത്തി പരിചയം, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അറിയുന്നിന് www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Back to top button
error: