Social MediaTRENDING

ഭാര്യമാര്‍ ലൈംഗികവൃത്തിയിലേര്‍പ്പെട്ട് സമ്ബാദിക്കും, ഭര്‍ത്താക്കന്മാര്‍ അത് ധൂര്‍ത്തടിച്ച്‌ ജീവിക്കും

രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട്.

മദ്ധ്യപ്രദേശിലെ ബൻചാദ വിഭാഗമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്.

പക്ഷേ ഈ ആഘോഷങ്ങള്‍ അവരെ നരകത്തിലേക്ക് തള്ളിവിടാൻ വേണ്ടിയാണെന്ന് പിന്നീടാണ് മനസിലാകുക. ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്കവാറും പേരും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്.

Signature-ad

മദ്ധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച്‌ ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. തലമുറകളായുള്ള ലൈംഗികവൃത്തി ഇവർക്ക് ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ്.കറുപ്പ് കൃഷിക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടുത്തെ പുരുഷൻമാരുടെ ജീവിതം. ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്.

 ലൈംഗികവൃത്തിക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയില്‍ സജീവമാണ്. ചെറുപ്രായത്തില്‍ തന്നെ സമുദായത്തിലെ പെണ്‍കുട്ടികളെ വൻതുകയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.മൂന്ന് ജില്ലകളിലായി 75 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബൻചാദ സമുദായത്തിന്റെ ആകെ ജനസംഖ്യ ഏകദേശം 23,000 ആണ്, അതില്‍ 65 ശതമാനമെങ്കിലും സ്ത്രീകളാണ്.

2015ല്‍ മദ്ധ്യപ്രദേശ് വനിതാ ശാക്തീകരണ വകുപ്പ് മാണ്ടാസൂറിലെ 38 ഗ്രാമങ്ങളില്‍ സർവേ നടത്തിയിരുന്നു. ജില്ലയില്‍ അവരുടെ ജനസംഖ്യ 3,435 ആണെന്നും ഇതില്‍ 2,243 സ്ത്രീകളും 1,192 പുരുഷന്മാരുമുണ്ടെന്നും കണ്ടെത്തി. അതായത് ഓരോ പുരുഷനും രണ്ട് സ്ത്രീകള്‍ വീതം. 2012ല്‍ നീമുച്ച്‌ മേഖലയിലെഗ്രാമങ്ങളില്‍ നടത്തിയ സർവേയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ് 3,595 സ്ത്രീകളും 2,770 പുരുഷന്മാരും.

സമൂഹത്തിലെ വേശ്യാവൃത്തിയും മനുഷ്യക്കടത്തും തടയാൻ സർക്കാർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും സമുദായത്തിന്റെ ചിന്താഗതിയില്‍ഇപ്പോഴും മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല,.

Back to top button
error: