അയോദ്ധ്യയില്‍ വരുന്ന രാമഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സൗജന്യമായി ചായയും ലഘുഭക്ഷണവും വിതരണം ചെയ്യുമെന്നും ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു.
പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 20-ന് അയോദ്ധ്യയിലെ ബസിക അറേബ്യ കോളേജ് മദ്രസ ജുമാ മസ്ജിദ് സന്ദർശിക്കുമെന്നും അവിടെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ന്യൂനപക്ഷ മോർച്ച നേതാവ് യാസർ ജിലാനിയും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ജനുവരി 22-ന് ഉച്ചയ്‌ക്ക് 12:30 ന് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ചടങ്ങുകള്‍ക്ക് ശേഷം ശ്രീകോവിലില്‍ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കും. ചൊവ്വാഴ്ച ആരംഭിച്ച ചടങ്ങുകള്‍ ഏഴ് ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ജനുവരി 23 മുതല്‍ ക്ഷേത്രം രാജ്യത്തെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.