തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിന് പിറകെ ഒന്നായി കേരളത്തില്‍ വന്നാലും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
പ്രധാനമന്ത്രിക്ക് കേരളത്തില്‍ പ്രചാരണം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ് വോട്ടാകില്ലെന്നും ബിജെപി കേരളത്തില്‍ അപ്രസക്തമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ഇനിയും വരട്ടെ. ആ പ്രചാരണവും വിഭജന തന്ത്രവും കേരളത്തില്‍ വിജയിക്കില്ല. കേരളത്തിന്റേത് മതേതര മനസാണ്. കേരളത്തിലെ ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.