കൊച്ചി മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തി കേന്ദ്ര എന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം.സോഷ്യല്‍മീഡിയ ഉള്‍പ്പെടെ എല്ലാം പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
മോദി ഗ്യാരന്റി എന്ന മുദ്രാവാക്യം ജനങ്ങളില്‍ എത്തിക്കണം, അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വോട്ടര്‍മാരോട് വിശദീകരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാരാണ് രാജ്യം ഭരിച്ചിരിക്കുന്നത്. ഈ സാഹചര്യം മാറി, ഇന്ന് ലോകത്തോടൊപ്പം രാജ്യം വളര്‍ന്നു. രാജ്യത്തിന്റെ ജിഡിപി ഉള്‍പ്പെടെ ഇതിന്റെ തെളിവാണെന്നും അദ്ദേഹം പ്രസംഗത്തില്‍ അവകാശപ്പെട്ടു.
രാമായണമാസത്തിന്റെ നാടാണ് കേരളം എന്ന് പറഞ്ഞ പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുമ്ബോള്‍ രാജ്യമുഴുവന്‍ ആ ചടങ്ങിന്റെ ഭാഗമാകണമെന്നും ആഹ്വാനം ചെയ്തു.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് കൊച്ചിയിലേയ്ക്ക് മടങ്ങിയത്.