KeralaNEWS

‘ആന്റണി’യില്‍ തോക്ക് ഒളിപ്പിക്കാന്‍ ബൈബിള്‍; ഇത്ര അസഹിഷ്ണുത വേണോയെന്ന് ഹൈക്കോടതി

കൊച്ചി: ജോഷി സംവിധാനം ചെയ്ത ആന്റ്ണി എന്ന സിനിമയില്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി. ബൈബിളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗം ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

വീഡിയോ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നു ഹര്‍ജിക്കാരന്‍ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ ഇത്രമാത്രം അസഹിഷ്ണുത കാണിക്കരുതെന്നും ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 1960 കളിലും 1970 കളിലും ഇംഗ്ലീഷ് സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നുവെന്ന് ഓര്‍മിക്കണം. തോക്ക് മറയ്ക്കാന്‍ ബൈബിളാണ് ഉപയോഗിക്കുന്നത്, അതിനാല്‍ ക്രിസ്ത്യാനികള്‍ അസന്തുഷ്ടരാണ്, ഗീതയാണെങ്കില്‍ ഹിന്ദുക്കള്‍ അസന്തുഷ്ടരാകും, ഖുറാന്‍ ആണെങ്കില്‍ മുസ്ലീങ്ങള്‍ അസന്തുഷ്ടരാകുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

Signature-ad

മാത്രമല്ല ചെറിയ ഒരു രംഗത്തില്‍ മാത്രം കാണിക്കുന്ന പുസ്തകം ബൈബിളാണെന്ന് എങ്ങനെ മനസിലായെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കാഴ്ചക്കാരന്റെ മനസില്‍ പതിയുന്നതിനും മാത്രം സമയം ഇല്ലായിരുന്നുവെന്നും സിനിമ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് സെന്‍സര്‍ ചെയ്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

 

Back to top button
error: