
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍, മൈസുരു, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍.
അലയൻസ് എയറാണ് ഈ മാസം അവസാനത്തോടെ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ അലയൻസ് എയര്‍ നെടുമ്ബാശ്ശേരിയില്‍ നിന്ന് അഗത്തി, സേലം, ബംഗളൂരു റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. മൈസൂരു വഴിയാണ് തിരുപ്പതിയിലേക്കുള്ള പുതിയ സര്‍വീസ്.
സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളിലേക്കും വിമാന കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രയത്നങ്ങള്‍ക്ക് ബലം പകര്‍ന്നാണ് സിയാല്‍ പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.






