
നേരത്തെ കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമായിരുന്നു ജിയോയുടെ എയര്‍ ഫൈബര്‍ സേവനം ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് എല്ലായിടത്തും ജിയോയുടെ എയര്‍ ഫൈബര്‍ സേവനം ലഭ്യമാകും എന്ന് കമ്ബനി അറിയിച്ചു. പരമാവധി 1000 എംബിപിഎസ് സ്പീഡിയില്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാൻ സാധിക്കും എന്നതാണ് എയര്‍ ഫൈബര്‍ സേവനങ്ങളുടെ പ്രത്യേകത.
60008-60008 എന്ന നമ്ബറില്‍ മിസ്കോള്‍ അടിച്ചോ അടുത്തുള്ള ജിയോ സ്റ്റോര്‍ സന്ദര്‍ശിച്ചോ ഈ സേവനം ബുക്ക് ചെയ്യാം. മാത്രമല്ല ജിയോയുടെ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയും എയര്‍ ഫൈബര്‍ സേവനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ചെയ്തു കഴിഞ്ഞാല്‍ ജിയോയുടെ ഭാഗത്ത് നിന്ന് നിങ്ങളെ പിന്നീട് ബന്ധപ്പെടുന്നതായിരിക്കും. ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ ജിയോ എയര്‍ ഫൈബര്‍ സേവനം സ്വന്തമാക്കാം.
ജിയോ എയര്‍ ഫൈബര്‍ മാക്സിന്റെ പ്ലാനുകള്‍ 1499 രൂപ മുതലാണ് ആരംഭിക്കുന്നത്. 2499, 3999 എന്നിവയാണ് ഇതിലെ മറ്റ് പ്ലാനുകള്‍. ഈ വിഭാഗത്തില്‍ 1 Gbps വരെ ഇന്റര്‍നെറ്റ് സ്പീഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ ധാരാളം കോംപ്ലിമെന്ററി ഓഫറുകളും ആസ്വദിക്കാവുന്നതാണ്.






